നിഴലും നിലാവും ഇതള്‍വിടര്‍ത്തുന്ന താഴ്വരങ്ങളിലൂടെയുള്ള നമ്മുടെ യാത്രയ്ക് ഈശ്വരന് നല്കുന്ന ഊന്നുവടിയാണ് സഹയാത്രികന്. സഹയാത്രികനെ തിരിച്ചറിയാതെ പോകുന്നതാണ് നമ്മുടെ ആകംഷകളുടെയും കാരണം. പ്രത്യാശയുടെ കൈത്തിരി നഷ്ടപ്പെട്ടുപോയ ശിഷ്യന്മാര്ക്ക്, തങ്ങള്‍ക്ക് ഒപ്പം യാത്രചെയ്ത സഹയാത്രികനായ ഉത്ഥിതനെ തിരിച്ചറിയാനായില്ല . ആ അറിവിലേക്കുള്ള അവരുടെ ഹൃദയം തുറന്നപ്പോഴേക്കും അവന് അകന്നിരുന്നു. എങ്കിലും, മുറിച്ചേകിയ അപ്പത്തിലൂടെ ഇമ്മനുവേലനുഭവമായി, നന്മയുടെ സമൃദ്ധിയായി അവന് ഒപ്പമുണ്ടായിരുന്നു. ജീവന്റെയും സ്നേഹത്തിന്റെയും മുത്തുകളായി ഈ സഹയാത്രികന് നിങ്ങള്‍ക്കൊപ്പം യാത്ര തുടരുകയാണ്...
Nessun commento:
Posta un commento