പാപത്തിന്റെ മോഹന വാഗ്ദാനങ്ങൾ - Story from Wattsapp

✍🏽ഒരിക്കൽ ഒരു *പക്ഷി* ചുറ്റുപാടുമുള്ള കാഴ്ചകൾ കണ്ടുകൊണ്ട് 
ഒരു വലിയ തണൽ മരത്തിന്റെ കൊമ്പിൽ ഇരിക്കുകയായിരുന്നു... 

അപ്പോഴാണ് ഒരു *ഉന്തുവണ്ടിയിൽ പുഴുക്കളെ വിറ്റുകൊണ്ട്* ഒരു *കരിമ്പൂച്ച* ആ വഴി വന്നത്...😾

കരിമ്പൂച്ച മരക്കൊമ്പിൽ ഇരിക്കുന്ന പക്ഷിയോട്: 'എന്റെ വണ്ടിയിൽ *സ്വാദുള്ള പുഴുക്കൾ* ഉണ്ട് 🐛🐛നിനക്ക് വേണോ എന്ന് ചോദിച്ചു'...

പൂച്ചയുടെ വാക്കുകൾ കേട്ട പക്ഷി ഉന്തുവണ്ടിയിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ മനോഹരമായ കണ്ണാടിക്കൂട്ടിൽ ഇട്ടിരിക്കുന്ന പല നിറത്തിലുള്ള പുഴുക്കളെ കണ്ടു,

ഇതുകണ്ട് പക്ഷിയ്ക്ക്  അവയെ തിന്നുവാൻ കൊതിയായി... 

പക്ഷി പൂച്ചയോട്:
'എനിക്ക് കുറച്ച് പുഴുക്കളെ തരാമോ എന്ന് ചോദിച്ചു... 

അപ്പോൾ പൂച്ച: 
നീ പറന്നു താഴേക്ക് വാ..
ഈ വണ്ടിയിലുള്ളവ എല്ലാം നിനക്ക് തരാം, 
ആദ്യം സൗജന്യമായി ഒരു sample കഴിച്ചു നോക്കിക്കോ എന്ന് പറഞ്ഞ് അവയിൽ നിന്നും ഒരു ചെറിയ പുഴുവിനെ പക്ഷിയ്ക്ക് നൽകി... 

അത് കഴിച്ച പക്ഷിയ്ക്ക് വീണ്ടും വീണ്ടും കഴിക്കാൻ തോന്നി... 

പക്ഷി പൂച്ചയോട്: 
എനിക്ക് ഈ പുഴുക്കളെ ഇനിയും വേണം എന്ന് പറഞ്ഞു... 

അതിന് പൂച്ച:
ഇനി വേണമെങ്കിൽ നീ എനിക്ക് ഓരോ പുഴുക്കൾക്കും വില നൽകണം എന്ന് പറഞ്ഞു... 

എന്ത് വേണമെങ്കിലും തരാം എന്ന് പക്ഷി പറഞ്ഞു...!

അതിന് പൂച്ച:
ഓരോ പുഴുവിനും പകരം നിന്റെ ഈ *മനോഹരമായ ഓരോ തൂവലുകൾ* എനിക്ക് നീ വിലയായി നൽകണം എന്ന് പറഞ്ഞു... 

പുഴുക്കളെ ഒന്ന്കൂടി നോക്കിയ ശേഷം പക്ഷി സമ്മതിച്ചു... ❗

പക്ഷി ഓരോ പുഴുക്കളെ വീതം തിന്നുവാനും, 
പൂച്ച ഓരോ തൂവലുകൾ വീതം പറിച്ചെടുക്കുവാനും തുടങ്ങി... 

ഒരു വശത്ത് തൻ്റെ തൂവലുകൾ ഓരോന്നായി നഷ്ടപ്പെടുന്നത് പക്ഷി അറിഞ്ഞുവെങ്കിലും പുഴുക്കളെ തിന്നുന്നത് നിർത്തുവാൻ പക്ഷിക്ക് കഴിഞ്ഞില്ല...

വളരെ പെട്ടെന്ന് തന്നെ തൻ്റെ *അവസാന തൂവലും നഷ്ടപ്പെട്ടു*...❗❗

*സുബോധം* വന്ന പക്ഷി
ആകാശത്തിൽ പാറിപ്പറക്കുവാനുള്ള തൻ്റെ  കഴിവ് നഷ്ടപ്പെടുത്തിയ നിരാശ നിമിത്തം അലറി കരയുവാൻ തുടങ്ങി...❗

ആ കരച്ചിൽ നിലയ്ക്കുന്നതിന് മുൻപ്തന്നെ തന്ത്രശാലിയായ പൂച്ച പറക്കാൻ കഴിയാതെയായ പക്ഷിയെ ചാടിപ്പിടിച്ചു... 

കൂർത്ത നഖങ്ങളും പല്ലുകളും ആ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങി...
പക്ഷിയുടെ ജീവൻ എന്നേയ്ക്കുമായി വിട്ടുപോയി...🏴

*പാപത്തിന്റെ പുഴുക്കളെ* തിന്നുവാനുള്ള ഒരാളുടെ *കൊതി* ഒരു പക്ഷേ ഒരിക്കലും മടങ്ങിവരുവാൻ കഴിയാത്ത നിരാശയുടെ പടുകുഴികളിൽ അവനെ തള്ളിയിടാം...

ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് വലിച്ചുകൊണ്ടുപോകുന്ന സ്വവാഭവമാണ് പാപത്തിനുള്ളത്...
 മനഃപൂർവ്വം പാപത്തിൽ തുടരുന്ന ഒരാൾക്ക് ഒരുപക്ഷേ പിന്നീടൊന്ന് മടങ്ങിവരുവാനുള്ള അവസരം പോലും കിട്ടാതെപോകാം...

അതുകൊണ്ട്...

ആകയാൽ പാപത്തിന്റെ മോഹന വാഗ്ദാനങ്ങളോട് "വേണ്ട" എന്ന് പറയുവാനും... വിശുദ്ധിയുടെ തൂവലുകൾ അടർത്തി കളയാതിരിക്കാനും ...  ദൈവം നമ്മെ സഹായിക്കട്ടെ..
(Cut & Paste from Wattsapp)

സഹയാത്രികന്‍

നിഴലും നിലാവും ഇതള്‍വിടര്‍ത്തുന്ന താഴ്വരങ്ങളിലൂടെയുള്ള
നമ്മുടെ യാത്രയ്ക്‌ ഈശ്വരന്‍ നല്കുന്ന ഊന്നുവടിയാണ് സഹയാത്രികന്‍.
സഹയാത്രികനെ തിരിച്ചറിയാതെ പോകുന്നതാണ്
നമ്മുടെ ആകംഷകളുടെയും അസ്വസ്ഥതയുടെയും കാരണം.
പ്രത്യാശയുടെ കൈത്തിരി നഷ്ടപ്പെട്ടുപോയ ശിഷ്യന്മാര്‍ക്ക്,
തങ്ങള്‍ക്കൊപ്പം യാത്രചെയ്ത സഹയാത്രികനായ
ഉത്ഥിതനെ തിരിച്ചറിയാനായില്ല .
ആ അറിവിലേക്കുള്ള അവരുടെ ഹൃദയം തുറന്നപ്പോഴേക്കും
അവന്‍ അകന്നിരുന്നു. എങ്കിലും, മുറിച്ചേകിയ അപ്പത്തിലൂടെ
ഇമ്മനുവേലനുഭവമായി, നന്മയുടെ സമൃദ്ധിയായി
അവന്‍ ഒപ്പമുണ്ടായിരുന്നു.
ജീവന്‍റെയും സ്നേഹത്തിന്‍റെയും മുത്തുകളായി
ഈ സഹയാത്രികന്‍ നിങ്ങള്‍ക്കൊപ്പം
യാത്ര തുടരുകയാണ്‌...

പരിശുദ്ധം